Monday, April 29, 2024
keralaNews

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി.

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.