Tuesday, May 14, 2024
keralaNewspolitics

‘ദേശീയതയുടെ രാഷ്ട്രീയം കേരളത്തില്‍’ പുസ്തകം നാളെ ഗോവ ഗവര്‍ണര്‍ പ്രകാശനം ചെയ്യും

ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി.നാരായണന്‍ എഴുതിയ ദേശീയതയുടെ രാഷ്ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ ജന്മഭൂമി ആസ്ഥാനത്തെ ലീലാ സ്മൃതി ഹാളില്‍ രാവിലെ 11 ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുസ്തകത്തിന്റെ ആദ്യ പ്രതി, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ. ജയശങ്കറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള അധ്യക്ഷനാകും. പി. നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും. ജന്മഭൂമി എം ഡി എം. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ജന്മഭൂമി ബുക്സാണ് പ്രസാധകന്‍. ജനസംഘത്തിന്റെയും ബിജെപിയുടെയും കേരളത്തിലെ പ്രവര്‍ത്തന തുടക്കത്തെക്കുറിച്ച് പുസതകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്