Tuesday, May 14, 2024
keralaNews

വയനാട്ടില്‍ മരിച്ച ആറു വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറു വയസ്സുകാരി മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിനായിരുന്നു മരണം. ഇന്നലെയാണ് ഷിഗെല്ല സ്ഥിരീകരിച്ച പരിശോധനാഫലം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍.