Monday, May 20, 2024
keralaNews

ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.

ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പോളിംങിന് ശേഷം ഹാജരാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേത്തുടര്‍ന്ന് രണ്ടാമതും സമന്‍സ് അയച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകണമെന്നായിരുന്നു സമന്‍സില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സുഖമില്ലെന്ന് പറഞ്ഞ് ഹാജരായില്ല. ഇതോടെയാണ് കസ്റ്റംസ് സ്പീക്കറുടെ വസതിയില്‍ നേരിട്ടെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്.യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഗള്‍ഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കര്‍ക്ക് നിക്ഷേപം ഉണ്ടെന്നും ഡോളര്‍ക്കടത്ത് സ്പീക്കറും അറിഞ്ഞുകൊണ്ടാണെന്നുമായിരുന്നു പ്രതികള്‍ മൊഴി നല്‍കിയത്.