Sunday, May 5, 2024
keralaNews

വന്യജീവി ആക്രമണം; എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കി: വനംമന്ത്രി

വന്യജീവി ആക്രമണത്തില്‍ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട് ലഭ്യത അനുസരിച്ച് സഹായിക്കാമെന്ന് കേന്ദ്ര വനം മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നത വനം ഉദ്യോഗസ്ഥര്‍ ചര്‍ച്ച തുടങ്ങി. എന്നാല്‍ ക്ഷുദ്രജീവി പ്രഖ്യാപനം എളുപ്പമല്ല. കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന് വനംമന്ത്രി പറഞ്ഞു. കേന്ദ്ര വനംമന്ത്രിയും പരിമിതി അറിയിച്ചുവെന്ന് മന്ത്രി എ.െക.ശശീന്ദ്രന്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.