Wednesday, May 1, 2024
indiakeralaNews

വന്ദേഭാരത്: ചെന്നൈ-ബെംഗളൂരു – എറണാകുളം റൂട്ടില്‍ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ?ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്‌പെയര്‍ റാക്കുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.