Wednesday, May 15, 2024
Local NewsNews

എരുമേലിയില്‍ ഫയര്‍ഫോഴ്‌സ് അനാഥമാകുമോ ….. ?

എരുമേലി: ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ജോലിക്കായി എത്തുന്ന ഫയര്‍ഫോഴ്‌സിന്റെ സ്ഥലം ഇത്തവണ മണ്ണ് നിറച്ചതിനാല്‍, ഫയര്‍ഫോഴ്‌സിന് സ്ഥലമില്ലാതെ നട്ടം തിരിയേണ്ട സാഹചര്യം ഉണ്ടാകുമോ . എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം കിഫ് ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായാണ് മണ്ണ് എടുത്ത് ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടില്‍ തള്ളിയത് .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തീര്‍ത്ഥാടന വേളയില്‍ സ്‌കൂള്‍ ഗ്രൗണ്ടിന് മുന്നിലാണ് ഫയര്‍ഫോഴ്സിനായി ഷെഡുകള്‍ നിര്‍മ്മിക്കുന്നത്. ഇവിടെ വ്യാപകമായി മണ്ണ് തള്ളിയതോടെ നിര്‍മ്മാണം പ്രതിസന്ധിയിലാണ്. മണ്ണ് നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം പഞ്ചായത്തില്‍ കൂടിയ യോഗത്തില്‍ ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടെങ്കിലും നടപടി ആയില്ല. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി 20 നാള്‍ കൂടി ബാക്കി മണ്ണ് മാറ്റി ഷെഡുകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ ഇവിടെ ഫയര്‍ ഫോഴ്‌സിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ.