Sunday, April 28, 2024
NewsObituaryworld

കുവൈത്ത് അമീര്‍ അന്തരിച്ചു.

കുവൈത്ത് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. രണ്ടുമാസമായി ചികിത്സയിലായിരുന്നു.1990 ലെ ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള കാലയളവില്‍ ഇറാഖുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിനും മറ്റ് പ്രാദേശിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ക്കുമായി രാഷ്ട്രത്തലവന്‍ എന്ന തരത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത തര്‍ക്കം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 40 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്.’വിവേചനാധികാരവും മിതത്വവും പാലിക്കുന്ന സഹ രാജാക്കന്മാര്‍ക്കിടയിലെ വ്യക്തിബന്ധത്തിന് പ്രാധാന്യം നല്‍കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന പഴയ തലമുറ ഗള്‍ഫ് നേതാക്കളെ അദ്ദേഹം പ്രതിനിധീകരിക്കുന്നു,’ എന്ന് വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുവൈത്തിനെക്കുറിചച്ച് പഠിക്കുന്ന മുതിര്‍ന്ന ഗവേഷകന്‍ ക്രിസ്റ്റിന്‍ ദിവാന്‍ പറഞ്ഞു.’ഇന്ന് അധികാത്തിലുള്ള, യുവ ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും അദ്ദേഹം അനുഭവിച്ചിട്ടില്ല,’ എന്നും ക്രിസ്റ്റിന്‍ ദിവാന്‍ പറഞ്ഞു.ഷെയ്ഖ് സബയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരനായ കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബയാണ് ചുമതലയേല്‍ക്കുക.