Sunday, May 5, 2024
keralaNews

വനിതാ ദിനത്തിൽ അദ്ധ്യാപികയ്ക്ക് ആദരവുമായ് വനിതാവേദി

കാഞ്ഞിരപ്പള്ളി – പാറത്തോട് പബ്ളിക്ക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാഞ്ഞിരപ്പള്ളി പേട്ട ഗവ: ഹൈസ്ക്കൂൾ പ്രഥമ അദ്ധ്യാപികയായിരുന്ന സി കെ സുലോചന റ്റീച്ചറെ വീട്ടിലെത്തി വനിതാവേദിയുടെ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു കോട്ടയം – ഇടുക്കി ജില്ലകളിൽ വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം നൽകി തുടർ പഠനത്തിന്റേയും ഉപരിപഠനത്തിന്റേയു പാതയിലേക്ക് എത്തിക്കാൻ സുലോചനറ്റീച്ചർ കഠിനപ്രയത്നം ചെയ്തു. കുട്ടികളെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് റ്റീച്ചർ . വനിതാവേദി പ്രസിഡന്റ് സ്പനാ റോയ് – സെക്രട്ടറി മീനാ വിനോദ്, കമ്മറ്റി അംഗങ്ങളായ എം റ്റി തങ്കമ്മ, രാജി സുരേഷ് ലൈബ്രറി ഭാരവാഹികളായ റ്റി എ സെയിനില്ല , റ്റിവി സുരേഷ്, സുരേന്ദ്രൻ കൊടിത്തോട്ടം എന്നിവർ സന്നിഹിതരായിരുന്നു.