Wednesday, May 8, 2024
keralaNews

സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി.

കൊച്ചി :സഹോദരനില്‍നിന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഏഴ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കിയത്. കുഞ്ഞ് ജനിച്ചാല്‍ ആരോഗ്യപരവും സാമൂഹ്യമായും ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുവദിച്ചത്. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയായതിനാല്‍ 32 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭവുമായി ഇനിയും മുന്നോട്ടുപോകുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തിനും ശരീരത്തിനും നിരവധി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് കോടതി പ്രത്യേകം പരാമര്‍ശിച്ചു.