Thursday, May 2, 2024
indiaNews

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍കൂടി യാത്രയായി

ദേശീയപാതയില്‍ ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചിരിക്കുന്നു. പുതിയവിള വെങ്കിടേശ്വര നിലയത്തില്‍ അരുണ്‍ ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.

രാത്രി 11.15-ഓടെ ചേപ്പാട് എന്‍ടിപിസി ജങ്ഷന് സമീപമായിരുന്നു സംഭവം നടന്നിരിക്കുന്നത്. ആക്രി കയറ്റിവന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയും രണ്ടുകാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഒരുകാര്‍ പൂര്‍ണമായി അപകടത്തില്‍ തകര്‍ന്നു. ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി എതിര്‍ദിശയില്‍ വന്ന കാറുമായി ഇടിക്കുകയായിരുന്നു ഉണ്ടായത്.