Sunday, April 28, 2024
keralaNewsObituary

റിമാന്റില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ജയിലില്‍ മരിച്ചു

തൃശ്ശൂര്‍: വിയ്യൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. തുടര്‍ന്ന് ജയിലധികൃതര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്റിലായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുബ്രഹ്‌മണ്യന്‍ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിയാദ്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിയാദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.