Thursday, May 2, 2024
Newsworld

റാലിക്കു നേരെ വെടിവയ്പ് :ഇമ്രാന്റെ വലതുകാലിനു പരുക്കേറ്റു.

ഇസ്ലാമാബാദ് : മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്. ഇമ്രാന്റെ വലതുകാലിനു പരുക്കേറ്റു. ‘റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവയ്പ് എന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ടെയ്‌നറില്‍ സഞ്ചരിക്കുകയായിരുന്ന ഇമ്രാനെ അപകടത്തിനുശേഷം ബുള്ളറ്റ്പ്രൂഫ് വാഹനത്തിലേക്കു മാറ്റി. ഇമ്രാനെ പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. അനുയായികള്‍ ഉള്‍പ്പെടെ പിടിഐ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കും പരുക്കേറ്റു.