Friday, April 19, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം ;എരുമേലിയിലെ ക്രമീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം; ജില്ല പോലീസ് മേധാവി.

എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  എരുമേലിയടക്കം വരുന്ന

പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന്  ജില്ല പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.എരുമേലിയിലെ ക്രമീകരണങ്ങൾ സംബന്ധിച്ച്  പോലീസ് വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന വാഹനാപകടേ കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലിയിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഉണ്ടാകും.

കോയിക്കക്കാവ് സന്ദര്‍ശിക്കുന്നു.

എരുമേലിയിലെ ഡ്യൂട്ടിക്കായി 500 ഓളം പോലീസിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ ടൗണിൽ പേട്ട തുള്ളൽ പാതയിൽ  നവംബർ 17 മുതൽ തന്നെ വൺവെ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത് രാത്രികാലത്തായതിനാൽ ഈ  സമയങ്ങളിൽ കൂടുതൽ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ രണ്ട് വർഷത്തെ മഹാമാരികൾക്ക് ശേഷം  നിയന്ത്രണങ്ങളില്ലാത്തതിനാൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.അതുകൊണ് തന്നെ എല്ലാ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷയും –  മികച്ച സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും യോഗത്തിൽ പറഞ്ഞു.വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങൾ 10 ന് മുമ്പായി വിവിധ ഒരുക്കങ്ങൾ പൂർത്തീകരിക്കുമെന്ന്  വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ അറിയിച്ചു.

കാളക്കെട്ടി സന്ദര്‍ശിക്കുന്നു
കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മുഹമ്മദ് ഇസ്മായിൽ, എരുമേലി എസ് എച്ച് ഒ  അനിൽ കുമാർ വിവി , എസ് ഐ  ശാന്തി കെ  ബാബു, ദേവസ്വം ബോർഡ്  മുണ്ടക്കയം അസി. കമ്മീഷണർ ആർ. പ്രകാശ്, എരുമേലി  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.  ശ്രീധര ശർമ്മ, ദേവസ്വം മരാമത്ത് എ.ഇ എസ് .വിജയമോഹൻ , എരുമേലി ജമാത്ത് പ്രസിഡന്റ്  പി എ ഇർഷാദ്,  സെക്രട്ടറി  സി എ എ കരീം, അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി, വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ , മുക്കൂട്ടുതറ യൂണീറ്റ് പ്രസിഡന്റ് അജിമോൻ, വ്യാപാര വ്യവസായി സമിതി സെക്രട്ടറി ഹരി, പുണ്യം പൂങ്കാവനം കോഡിനേറ്റർ അശോക് കുമാർ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. 

ഇന്ന് നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍

ആരോഗ്യ വകുപ്പ്

എരുമേലിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 125 വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും.
താവളം ഡിസ്‌പെന്‍സറി അടക്കം ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കണമലയിലെ മൊബൈല്‍
ട്രോമെ കെയര്‍ ആംബുലന്‍സ് അടക്കം നാല്
ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കും.
കാനനപാതയില്‍ പാമ്പ് കടിക്കും, പട്ടികടിക്കുമുള്ള മരുന്നുകള്‍ ഉറപ്പാക്കും.
കണ്‍ട്രോള്‍റും തുറക്കും.
വിവിധ സ്ഥലങ്ങളിലെ വെള്ളം പരിശോധിക്കും. 154 എണ്ണം പരിശോധിച്ചു – 14 പേര്‍ക്ക് നോട്ടീസ് നല്‍കി .
നാല് കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലര്‍ സ്ഥാപിക്കും.
കാര്‍ഡിയോളജി സെന്റര്‍ തുറക്കും,
ഡോക്ടര്‍ ഉള്‍പ്പെടുന്ന മൂന്നംഗ മൊബൈല്‍ ക്ലിനിക്ക് തുറക്കും.
കാളകെട്ടിയില്‍ താത്ക്കാലിക ഡിസ്പന്‍സറി.
സൂപ്പര്‍ ക്ലോറിനേഷന്‍ – ഫോഗിംഗ് .
ആരോഗ്യ സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കും.
മൈക്ക് അനൗണ്‍സ്‌മെന്റ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത് .

ആയുര്‍വേദം …….
സ്‌പെഷ്യല്‍ ഡിസ്‌പെന്‍സറി .

ഹോമിയോ ……
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

എക്‌സൈസ് ……
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം,
മഫ്തിയില്‍ പരിശോധന.

മോട്ടോര്‍ വാഹന വകുപ്പ് …..
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, കണമല എന്നീ നാല് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം.

ഫുഡ് സേഫ്റ്റി ……
മൊബൈല്‍ ലാബ് , കര്‍ശന പരിശോധന.

ഫയര്‍ ഫോഴ്‌സ് …..
എരുമേലിയില്‍ താത്കാലിക യൂണീറ്റ് 14 ന് തുടങ്ങും. കുളികടവില്‍ ക്യൂബ ടീം , സിവില്‍ ഡിഫന്‍സ് .

മരാമത്ത് …….
റോഡ് പണി പൂര്‍ത്തീകരിക്കും, കാട് വെട്ടും. ആശുപത്രി റോഡ് നന്നാക്കും.

ഗസ്റ്റ് ഹൗസ് …..
10 മുറികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ലഭ്യമാണ്.

വാട്ടര്‍ അതോറിറ്റി ……
അഴുതയില്‍ ടാപ്പ്,
ടൗണിലും, കൊച്ചമ്പലം , വലിയ അമ്പലം എന്നിവടങ്ങളില്‍ കുടിവെള്ളം .

മലിനീകരണ നിയന്ത്രണ ബോര്‍ഡ് …..
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മാലിന്യം സംസ്‌ക്കരണം,

മേജര്‍ ഇറിഗേഷന്‍ …..
വലിയ തോട്, ഓരുങ്കല്‍ കടവ്, കൊരട്ടി, അഴുത എന്നിവടങ്ങളില്‍ തടയണകള്‍ . കുളികടവില്‍ ബാരിക്കേടുകള്‍, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ . ഫോണ്‍ നമ്പര്‍.

ദേവസ്വം ബോര്‍ഡ് …..
മെസ്, പാര്‍ക്കിംഗ്, വിരി, കൂടുതല്‍ സി സിറ്റിവികള്‍, വാച്ച് ടവര്‍, അന്നദാനം, ചുക്ക് വെള്ളം, മറ്റ് സൗകര്യങ്ങള്‍ക്കും .

കെ എസ് ഇ ബി ……
ടച്ച് വെട്ട് കഴിഞ്ഞു. വഴി വിളക്ക് പൂര്‍ത്തീകരിക്കും

പഞ്ചായത്ത് ……
മാലിന്യ സംസ്‌കരണം, മാലിന്യം വേര്‍തിരിക്കല്‍ ,
പൊതുസ്ഥലങ്ങളില്‍ പേപ്പര്‍ പാത്രത്തിലുള്ള ഭക്ഷണ വിതരണം നിയന്ത്രണം. ഷാംബു വില്‍പ്പന,
ലൈഫ് ഗാര്‍ഡ്, പേട്ട തുള്ളല്‍ പാത നനയ്ക്കല്‍, മറ്റുള്ള

ജമാത്ത് …..
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യും.

സേവാ സംഘം …..
തീര്‍ത്ഥാടകര്‍ക്ക് അന്നദാനം , വിരി,
മറ്റ് നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു.

കാഞ്ഞിരപ്പള്ളി …..
ഓരുങ്കല്‍ കടവില്‍ ലൈറ്റ്, വഴിവിളക്ക്,

ചിറക്കടവ് – വെള്ളാവൂര്‍
പഞ്ചായത്തുകള്‍ സൗകര്യങ്ങള്‍ ഒരുക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി …..
മാലിന്യം തരം തിരിക്കല്‍ ശേഖരിക്കുന്നതിലെ ആശങ്ക,
സീസണ്‍ കഴിഞ്ഞും ശുചീകരണം വേണം, ടൗണില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് . സാധനങ്ങള്‍ കയറ്റിയിറക്കുന്നത് , പരിശോധന നിയന്ത്രണം,

വ്യാപാര സമിതി ……
സൗകര്യങ്ങള്‍ ഒരുക്കും.

പുണ്യം പൂങ്കാവനം …..
16 ന് സമ്പൂര്‍ണ്ണ ശുചീകരണം.

മുക്കൂട്ടുതറ മര്‍ച്ചന്റ് അസോഷിയേഷന്‍ …..
മുക്കൂട്ടുതറയില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കണം.

എന്‍ എച്ച് …..
റോഡ് പണി പുരോഗമിക്കുന്നു.
സൈന്‍ ബോര്‍ഡ് ,

 

 

.