Thursday, April 18, 2024
educationindiakeralaNews

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളുടെ പുനര്‍മൂല്യനിര്‍ണയത്തിന് നാളെ അപേക്ഷിക്കാം.

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന്  നാളെ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കുക. ഒരു മാര്‍ക്ക് വ്യത്യാസം വന്നാല്‍ പോലും പുതിയ മാര്‍ക്കു പട്ടിക നല്‍കും.
മൂന്നുഘട്ടമായിട്ടാണ് സി.ബി.എസ്.ഇ. പുനര്‍മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ക്കുകൂട്ടിയതില്‍ പിശകുണ്ടോയെന്നാകും പരിശോധിക്കുക. അതിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പിക്ക് അപേക്ഷിക്കാം. ഈ ഉത്തരക്കടലാസ് പരിശോധിച്ചു പുനര്‍മൂല്യനിര്‍ണയം ആവശ്യമുള്ള ചോദ്യങ്ങള്‍ കണ്ടെത്തി അപേക്ഷ നല്‍കുന്നത് മൂന്നാംഘട്ടത്തിലാണ്. ഏതുഘട്ടത്തിലും തുടര്‍ന്നുള്ള പരിശോധനകള്‍ വേണ്ടെന്നുവെക്കാനും അവസരമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ തുടര്‍ന്നുള്ള പരിശോധനകളിലേക്കു നീങ്ങാന്‍ അവസരംലഭിക്കൂ.