Monday, April 29, 2024
keralaNewsObituary

റാന്നിയിൽ വാഹനാപകടം കീരിത്തോട് സ്വദേശിനി മരിച്ചു ;രണ്ട്  പേർക്ക് പരിക്കേറ്റു. 

റാന്നിയിൽ ഇന്നലെ രാത്രിയിലുണ്ടായ   വാഹനാപകടത്തിൽ കീരിത്തോട്സ്വദേശിനി മരിച്ചു.രണ്ട്  പേർക്ക്  സാര പരിക്കേറ്റു.  എരുമേലി കീരിത്തോട് സ്വദേശി

കൊല്ലംപറമ്പിൽ മിനി സതീഷ് ( 47 ) ആണ് മരിച്ചത് . മിനിയുടെ ഭർത്താവ് സതീഷ് , മറ്റൊരു ബന്ധു എന്നിവർക്ക് സാരമായിപരിക്കേൽക്കുകയും ചെയ്തു . ഇന്നലെ രാത്രി റാന്നി മാമുക്കിന് സമീപത്തായിരുന്നു അപകടം .രോഗബാധിതയായ മിനി തിരുവനന്തപുരം ആർ സി സി യിൽ  ചികിൽസയുടെ ഭാഗമായി പോകുന്നതിനിടെ  എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു . ഉണ്ണി , അപ്പു, സച്ചു എന്നിവർ  മക്കളാണ് . മിനിയുടെ സംസ്ക്കാരം ഇന്ന് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.