Monday, April 29, 2024
NewsSports

റാഞ്ചി ടെസ്റ്റ് : പരമ്പര സ്വന്തമാക്കി ഇന്ത്യ

റാഞ്ചി: റാഞ്ചി ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. യുവനിരയുടെ കരുത്തില്‍ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു വിജയം. ഒരു മത്സരം ശേഷിക്കേ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യക്കായി. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 17-ാം പരമ്പര വിജയമാണിത്.

അഞ്ചിന് 120 റണ്‍സ് എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ക്ഷമയോടെ നയിച്ച ഗില്‍-ജുറേല്‍ സഖ്യമാണ് നിര്‍ണായക വിജയത്തിലേക്ക് അടുപ്പിച്ചത്. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 62 റണ്‍സ് പാര്‍ടണര്‍ഷിപ്പ് ക്രിക്കറ്റിലെ ചെറുത്തുനില്‍പ്പ് വിജയത്തിലെത്തിച്ചത്. ഉദാഹരണവുമായി.81 പന്തില്‍ 55 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.

52 റണ്‍സുമായി ഗില്ലും 37 റണ്‍സുമായി ജുറേലും പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്‍ രോഹിത്- ജയ്‌സ്വാള്‍ സഖ്യം 84 റണ്‍സ് ചേര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ മദ്ധ്യനിരയില്‍ രജത് പട്ടീദാര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവര്‍ തിളങ്ങാതിരുന്നതോടെയാണ് ഇന്ത്യ ആശങ്കയിലായത്. പിന്നീട് ക്രീസില്‍ ഒരുമിച്ച ജുറേല്‍-ഗില്‍ ജോഡി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു.ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റെടുത്തു.

ടോം ഹാര്‍ട്‌ലിയും ജോറൂട്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 145 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റെടുത്ത അശ്വിനും നാലുവിക്കറ്റെടുത്ത കുല്‍ദീപും ചേര്‍ന്നാണ് ബാസ്‌ബോളിന്റെ നട്ടെല്ലൊടിച്ചത്.