Wednesday, May 15, 2024
keralaNewspolitics

വോട്ട് കുറഞ്ഞത് പരിശോധിക്കും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആയിരത്തിലധികം വോട്ടു കുറഞ്ഞത് പരിശോധിക്കും. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയില്‍ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ സഹതാപമുണ്ടായെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ബൂത്ത് നിന്ന് വരെ മെഴുകുതിരി യാത്ര നടത്തി. മികച്ച സംഘടന പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചു നിന്നത്. ബിജെപിയുടെ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ആവശ്യമായ പരിശോധന നടത്തും. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചു. 13ാ മത്തെ വിജയമെന്ന് ചാണ്ടിഉമ്മന്‍ പറയുന്നുണ്ട്. അത് ശരിയാണ് ഉമ്മന്‍ചാണ്ടിയുടെ സഹതാപ തരംഗമാണ്. അതുകൊണ്ടാണ് വലിയ തോതില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല. എല്ലാം പരിശോധിക്കും. സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന സുധാകരാന്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.