Thursday, May 16, 2024
keralaNewsObituary

റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ചാത്തമംഗലം റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചു.മാധവന്‍ – വിശാല ദമ്പതികളുടെ മകളാണ് ജിഷ. ഭര്‍ത്താവ്: പരേതനായ വിനോദ്. മകള്‍: അനാമിക.