Friday, May 17, 2024
indiaNews

ദില്ലിയില്‍ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി 32 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ദില്ലി: ദില്ലിയില്‍ സുഹൃത്തിനെ കാണാനെത്തിയ യുവതിയെ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു. ദില്ലിയിലെ ആദര്‍ശ് നഗറിലെ ഹോട്ടലില്‍ സുഹൃത്തിനെ കാണാനെത്തിയ 32 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ പരാതിയില്‍ രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. 39കാരനും യുവതിയുടെ സുഹൃത്തുമായ അജയ്, 34 കാരനായ താരാ ചന്ദ്, 38കാരനായ നരേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച സുഹൃത്തായ അജയുടെ ക്ഷണ പ്രകാരമാണ് യുവതി ഹോട്ടലില്‍ എത്തുന്നത്. ഇവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. യുവതിക്ക് ഇവര്‍ ലഹരി കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടേയും വൈദ്യ പരിശോധനയുടേയും അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.