Friday, May 10, 2024
keralaNews

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് സി എച്ച് അഭിലാഷിനെ ശിക്ഷിച്ചത്. 2016 ആഗസ്റ്റിലാണ് അഭിലാഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.പട്ടുവത്തെ ദേവാലയത്തില്‍ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പീഡനം. ദേവാലയത്തിലെ ഗായക സംഘാംഗമായ കാവുങ്കല്‍ ചെല്ലരിയന്‍ ഹൗസില്‍ സി എച്ച് അഭിലാഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ദേവാലയത്തില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ഹാജരായി.