Monday, April 29, 2024
indiaNewsSportsworld

രോഹന്‍ ബൊപ്പണ്ണ  സഖ്യത്തിന്   ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കിരീടം 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2024ല്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ താരം മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാമുകളുടെ ചരിത്രത്തില്‍ ഇത് പുതുചരിത്രമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി ഇന്ത്യയുടെ 43 വയസുകാരനായ രോഹന്‍ ബൊപ്പണ്ണ മാറി. ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം ടൈറ്റില്‍ എന്ന സവിശേഷതയും ഈ കിരീടത്തിനുണ്ട്. ഇറ്റലിയുടെ ബൊലേല്ലി-വാവസ്സോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിലാണ് ബൊപ്പണ്ണ-എബ്ഡന്‍ കൂട്ടുകെട്ട് തകര്‍ത്തുവിട്ടത്. സ്‌കോര്‍: 6-7, 5-7.
രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം ഇതാദ്യമായാണ് ഒരു കിരീടം നേടുന്നത്. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ബൊപ്പണ്ണയ്ക്ക് സ്വന്തമായി. കരിയറില്‍ രോഹന്‍ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ കാനഡയുടെ ഗബ്രിയേല ദബ്രോവ്സ്‌കിക്കൊപ്പം ബൊപ്പണ്ണ കിരീടം ചൂടിയിരുന്നു. വരുന്ന മാര്‍ച്ച് മാസത്തില്‍ രോഹന്‍ ബൊപ്പണ്ണയ്ക്ക് 44 വയസ് തികയും.