Friday, May 3, 2024
keralaNews

രോഗിയുമായി പോയ കാര്‍ പാഞ്ഞുകയറി രണ്ട് സ്ത്രീകള്‍ മരിച്ചു.

കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ സ്വപ്ന അപകട സ്ഥലത്ത് വെച്ചാണ് മരിച്ചത്. പരിക്കേറ്റ കാല്‍നടയാത്രക്കാരായ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കാല്‍നടയാത്രക്കാരായ രണ്ട് പേര്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു