Thursday, March 28, 2024
keralaNews

 കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സന്നിധാനത്ത്  മൂന്നു പേര്‍ക്ക് പരുക്ക്.

ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തിനടുത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്കു പരുക്ക്. എ.ആര്‍.ജയകുമാര്‍(47),അമല്‍(28),രജീഷ്(35) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഒരാള്‍ക്ക് 60 ശതമാനവും മറ്റു രണ്ടു പേര്‍ക്കും 40 ശതമാനം വീതവും പൊള്ളലേറ്റെന്നാണ് വിവരം.മാളികപ്പുറത്തിനു സമീപം വെടിമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. പരുക്കേറ്റവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് വ്യക്തമാക്കി.