Monday, May 6, 2024
keralaLocal NewsNews

രാഹുൽ ഗാന്ധിയുടെ സന്ദർശനം ;എരുമേലിയിൽ ഗതാഗതത്തിന് കർശനനിയന്ത്രണം . 

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട്  പൂഞ്ഞാറിൽ നിന്നും  മത്സരിക്കുന്ന ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ്  പ്രചരണാർത്ഥമാണ് വയനാട് എംപിയും,മുൻ കോൺഗ്രസ് അധ്യക്ഷനുമായ  രാഹുൽ ഗാന്ധി എരുമേലിയിൽ എത്തുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്   കർശന വാഹന നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ മുതൽ  3 മണി വരെയാണ് നിയന്ത്രണം . കാഞ്ഞിരപ്പള്ളി,  മുണ്ടക്കയം, റാന്നി ,  മുക്കൂട്ടുതറ , വെച്ചുച്ചിറ എന്നീ ഭാഗങ്ങളിൽ നിന്നും എരുമേലിയിലേക്ക് വരുന്ന വാഹനങ്ങൾ ടൗണിലേക്ക് കടത്തിവിടില്ല . അതേസമയം ഈ ഭാഗങ്ങളിൽ നിന്നുള്ള സമാന്തര പാതകളിൽ കൂടിസമയക്രമം അനുസരിച്ച് വാഹനങ്ങൾ കടത്തി വിടുകയും ചെയ്യും . റാന്നി, എരുമേലി  വരെയുള്ള റോഡ് ഷോ നടക്കുന്ന സമയത്ത്
പ്ലാച്ചേരി കടക്കുമ്പോൾ ,  എരുമേലിയിലേക്കുള്ള ഗതാഗതം  നിയന്ത്രണം ഏർപ്പെടുത്തും. കണ്ണിമല , പ്രൊപ്പോസ് , കനകപ്പലം തുടങ്ങി പ്രധാന പാതകളിൽ നിന്നും  ഇടവഴികളിൽ കൂടി  ടൗണിലേക്ക്  വാഹനങ്ങൾ കടത്തിവിടില്ല . ഈ സമയത്ത് ഒരു വാഹനവും ടൗണിലേക്ക് കടത്തിവിടില്ലെന്നും എസ് എച്ച് എസ്  എ ഫിറോസ് പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കൂവപ്പള്ളി അമൽ ജ്യോതി കോളേജ് മൈതാനിയിൽ നിന്നും ഹെലികോപ്റ്ററിൽ രാഹുൽഗാന്ധി ഇടുക്കി ജില്ലയിലെ പ്രചരണാർത്ഥം യാത്രതിരിക്കും .