Saturday, May 4, 2024
Local NewsNews

രാഹുൽ ഗാന്ധിയുടെ   ഓഫീസിന് നേരെയുള്ള അക്രമം ; എരുമേലിയിൽ പ്രതിഷേധ പ്രകടനം നടത്തി 

എരുമേലി: വയനാട് എംപിയും – കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐകാർ അടിച്ചു തകർത്ത സംഭവത്തിൽ  സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി എരുമേലിയിലും പ്രതിഷേധം പ്രകടനം നടത്തി. 
 യുഡിഎഫിന്റെ  നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ്  വഴി എരുമേലി  ടൗണിൽ  സമാപിച്ചു.
വിവിധ കക്ഷി നേതാക്കളായ റ്റി വി ജോസഫ്, റജി അമ്പാറ, നാസർ പനച്ചി , മാഗി ജോസഫ് , പി കെ റസാക്ക്, എൻ എം ബഷീർ, കെ ജി രാജൻ,  ജോൺസൺ തോപ്പിൽ, സിബി ആറാട്ടുകയം ,
അജി വെട്ടിയാനിക്കൽ , നിസാർ പ്ലാമൂട്ടിൽ,  എംഎസ് നാസർ, ഏണസ്റ്റ്,  എൻ എം ബഷീർ, ലിസി സജി , സുനിമോൾ , സുനിൽ മണ്ണിൽ, മാത്യു ജോസഫ് എന്നിവർ  നേതൃത്വം നൽകി .