Friday, April 19, 2024
keralaNewspolitics

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ  കോണ്‍ഗ്രസ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തുറന്ന പോരിന് കോണ്‍ഗ്രസ്. കെറെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച ക്ഷണിച്ചുവരുത്താം. സര്‍ക്കാര്‍ വാശിയോടെ നീങ്ങിയാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും. സില്‍വര്‍ ലൈനില്‍ സിപിഎം ലക്ഷ്യം അഞ്ചുശതമാനം കമ്മിഷനിലാണ്. സില്‍വര്‍ ലൈനിനുവേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നത് ലാവലിന്‍ നേട്ടം ഓര്‍ത്താണ്. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് വീടുകള്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്തും. ലഘുലേകകള്‍ നല്‍കി ജനങ്ങളെ ബോധവല്‍കരിക്കും.