Tuesday, April 30, 2024
indiaNewspolitics

രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സന്തോഷ പ്രകടനങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും.രാഹുലിന്റെ സഹോദരി പ്രിയങ്കയും വിഷയത്തില്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങള്‍ക്ക് ഒരിക്കലും മൂടിവയ്ക്കാനാകില്ല എന്ന ബുദ്ധ വചനമായിരുന്നു പ്രിയങ്ക ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്.വിധിപ്പകര്‍പ്പ് പുറത്തിറങ്ങുന്നതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും മോദി പരാമര്‍ശത്തിന്റെ പേരിലുള്ള കേസില്‍ രാഹുലിനു പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.