Friday, April 26, 2024
indiaNewspolitics

രാഷ്ട്രപതിയെ അപമാനിച്ച സംഭവം: വനിതാ കമ്മീഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ഇത് സംബന്ധിച്ച് ഹാജരാകാന്‍ ചൗധരിക്ക് സമന്‍സ് അയച്ചിട്ടുണ്ട്. അടുത്തമാസം മൂന്നിന് കമ്മീഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ നടത്തിയ പ്രസ്താവന അപകീര്‍ത്തികരവും ലിംഗവിവേചനപരവുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. ചൗധരിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കമ്മീഷന്‍ കത്തയച്ചു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ചാണ് ചൗധരി അധിക്ഷേപിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ലോക്സഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. വിവാദ പ്രസ്താവനയില്‍ ചൗധരി മാപ്പ് പറയണമെന്നായിരുന്നു ബിജെപി നേതാക്കളുടെ ആവശ്യം. തുടര്‍ന്ന് രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയാമെന്ന് ആധിര്‍ രഞ്ജന്‍ ചൗധരിയും അറിയിച്ചു.