Monday, May 6, 2024
keralaNews

പൂമറ്റം സെന്റ് തോമസ് ഇടവകദൈവാലയ കൂദാശയും തിരുനാളും.

കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട പൂമറ്റം സെന്റ് തോമസ് ഇടവകദൈവാലയം നാളെ 2:15 ന് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവ് കൂദാശ ചെയ്യുന്നു.വിശ്വാസികളുടെ വളരെക്കാലമായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് മനോഹരമായ ഈ ദൈവാലയം.കാരികുളം,കൂവപ്പള്ളി, പഴയകൊരട്ടി ഇടവകകളുടെ ഭാഗമായിരുന്ന എഴുപതോളം കുടുംബങ്ങളാണ് ഈ ഇടവകയിലെ വിശ്വാസികള്‍.കാരികുളം പള്ളി വികാരിയായിരുന്ന റവ. ഫാ. പീറ്റര്‍ നെല്ലുവേലി അച്ചന്‍ 1968-ല്‍ സ്ഥാപിച്ച കുരിശിന്റെ സ്ഥലത്ത് കാരികുളം ഇടവക വികാരിയും പിന്നീട് രൂപതവികാരി ജനറാളുമായ പെരിയ ബഹു.ജോണ്‍ തൊമ്മിത്താഴെ അച്ചന്‍ 1970-ല്‍ ആണ് കുരിശുപള്ളി നിര്‍മ്മിക്കുന്നത്.