Wednesday, May 8, 2024
keralaNews

രാമായണ മാസം രാഘവീയം – 2021

ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാഘവീയം-2021 എന്ന പേരില്‍ വിവിധ പരിപാടികളുള്‍പ്പെടുത്തി സംസ്ഥാനമെങ്ങും ആചരിക്കുകയാണ്. ആറു വയസ്സ് മുതല്‍ മുപ്പതു വയസ്സിനുള്ളിലുള്ള ബാലികാ ബാലന്മാരേയും യുവ സമൂഹത്തെയും ഉദ്ദേശിച്ച്, അവരുടെ തലത്തില്‍ രാമായണാധിഷ്ഠിതമായ കവിത, ചിത്ര രചന, കഥ, പ്രബന്ധങ്ങള്‍ മുതലായ മത്സരങ്ങള്‍ ജില്ലാതലത്തില്‍ നടത്തുകയും തുടര്‍ന്ന് വിജയികള്‍ക്ക് സംസ്ഥാനതലത്തിലും മത്സരം നടത്തും.ഇതോടൊപ്പം രാമായണ തത്ത്വവിചാരം എന്ന ശീര്‍ഷകത്തില്‍ ആഗസ്റ്റ് 8 മുതല്‍ 15 വരെ ഒരു പ്രഭാഷണ പരമ്പര നടക്കുകയാണ്.വിവിധ സന്യാസി വര്യന്മാരും പണ്ഡിത ശ്രേഷ്ഠന്മാരും പങ്കെടുക്കും.രാമായണ തത്ത്വങ്ങളെ പറ്റി സംസാരിക്കുന്ന ഈ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിച്ചു. സമാജത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഈരോഡ് രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷനും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിയുടെ അധ്യക്ഷതയില്‍ ആഗസ്റ്റ്-15ന് പത്തനംതിട്ടയില്‍ രാമായണ തത്ത്വവിചാരത്തിന്റെ സമാപനം നടക്കും.