Sunday, April 28, 2024
indiaNews

രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ച് വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.