Sunday, April 28, 2024
keralaNews

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത്

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി. പ്രതിരോധ മേഖലയ്ക്ക് വേണ്ടിമാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്കാണിത്. പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് തയ്യാറായിരിക്കുന്നത്.

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, ഗവേഷണവും വികസനവും, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുളളത്. പാര്‍ക്കിന്റെ ഉദ്ഘാടനം അടുത്ത മാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഡിഫന്‍സ് പാര്‍ക്കിലൂടെ ഉദ്ദേശിക്കുന്നത്. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാര്‍ക്കില്‍ ഉണ്ടാവുക.

ഒറ്റ എന്‍ജിന്‍ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിനോടകം ലഭിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ സംരഭകരെ കണ്ടെത്തി നിശ്ചിത കാലത്തേക്ക് ഭൂമി കൈമാറുകയാണ് ചെയ്യുന്നത്.