Monday, April 29, 2024
indiaNews

രാജ്യത്താകമാനം വൈ-ഫൈ സേവനം: പിഎം വാണി പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം.

രാജ്യത്താകമാനം പ്രത്യേക ഫീസ് ഈടാക്കാതെ വന്‍ തോതില്‍ വൈ-ഫൈ സേവനം സാധ്യമാക്കാനുള്ള പിഎം വാണി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. പബ്ലിക്ക് ഡേറ്റാ ഓഫീസുകള്‍(പിഡിഒ) വഴി വൈ-ഫൈ സേനവം ലഭ്യമാക്കുന്നതാണ് പദ്ധതി. ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഈടാക്കാതെ വൈ-ഫൈ നെറ്റ് വര്‍ക്ക് ആരംഭിക്കാനാണ് അനുമതി.പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കിലൂടെ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. പബ്ലിക് വൈ-ഫൈ ആക്സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫെയ്സ് എന്നതാണ് പിഎം വാണിയുടെ പൂര്‍ണരൂപം.പബ്ലിക് ഡേറ്റാ ഓഫീസുകളില്‍ നിന്ന് പ്രത്യേക ഫീസോ രജിസ്ട്രേഷന്‍ നിരക്കോ ഇതിന് ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും അറിയിച്ചിട്ടുണ്ട്.രാജ്യത്ത് നിരവധി പബ്ലിക് ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്നും ഇതുവഴിയാണ് സേവനം ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്ക് ശേഷം  മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.