Monday, May 6, 2024
indiaNewsObituary

രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നു: രണ്ട് ജവാന്‍മാര്‍ക്ക് വീര മൃത്യു

ന്യൂഡല്‍ഹി: മിഗ്-21 യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വ്യോമസേനയിലെ രണ്ട് ജവാന്‍മാര്‍ക്ക് വീര മൃത്യു.വിംഗ് കമാന്‍ഡര്‍ മോഹിത് റാണയെയും, ഫ്ളൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലിനെയുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലായിരുന്നു വിമാന അപകടം നടന്നത്. മോഹിത് റാണ (36), അദ്വിതീയ ബാല്‍ (26) എന്നിവര്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റുമാര്‍ പതിവായി നടത്തിയ പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. പൂര്‍ണമായും കത്തിയെരിഞ്ഞ നിലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ വ്യോമസേന പൈലറ്റുമാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനം ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കില്ലെന്നും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം പങ്കുച്ചേരുന്നുവെന്നുമായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.