Thursday, May 2, 2024
indiaNews

ഒഡീഷയിലെ ട്രെയിന്‍ അപകടം : പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി.

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദര്‍ശിക്കുമെന്നു പ്രഖ്യാപിച്ചത്.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവര്‍ക്കു സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നു പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 280 പേരാണു ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. 650 ലേറെ പേര്‍ക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്