Saturday, April 27, 2024
indiaNews

ഭീകരാക്രണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.

 

സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രണം.കാശ്മീരിലെ ബാരാമുള്ളയിലെ ക്രേരി പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. തീവ്രവാദികളുടെ സംഘം സി.ആര്‍.പി.എഫിന്റെയും ജമ്മു കാശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവന്‍ നഷ്ടമായി.പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റതായി ജമ്മു കാശ്മീര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.