Tuesday, May 14, 2024
keralaNews

രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു . മഹ്റൂഫ്, നിസാര്‍,എന്നിവരാണ് മരിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ ആണ് അപകടത്തില്‍പെട്ടത്. മരിച്ചത് വിഴിഞ്ഞം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ്. ഇതിനിടെ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. ഈ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. സൂഫിയന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് രക്ഷപ്പെടുത്തിയത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം.