Monday, April 29, 2024
keralaNews

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു യുവാവ് പിടിയില്‍

തൃശൂര്‍;ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പിടികൂടി.                                                                   

നിരണം വടക്കുംഭാഗം സ്വദേശി ജിത്തുരാജ് ആണ് അറസ്റ്റിലായത്. പുളിക്കീഴ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രതിയെ ജോലി സ്ഥലമായ തൃശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.