Tuesday, May 7, 2024
keralaNewspolitics

രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിത മന്ത്രിമാര്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിത മന്ത്രിമാരുണ്ടാവും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് വ്യക്തമായതോടെ പകരം വീണ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവര്‍ സിപിഎമ്മില്‍ നിന്നും മന്ത്രിമാരായി എത്തും. സിപിഐയില്‍ നിന്നും ജെ ചിഞ്ചു റാണിയാണ് വനിതാ സാന്നിധ്യമായി എത്തുക.

തൃത്താല എം.എല്‍.എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കെ.കെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് നല്‍കിയത്.

എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി. അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് മന്ത്രിമാര്‍. ടി.പി രാമകൃഷ്ണനായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി.

രണ്ടാം പിണറായി സര്‍ക്കാര്‍

1. പിണറായി വിജയന്‍
2. എം.വി.ഗോവിന്ദന്‍
3. കെ.രാധാകൃഷ്ണന്‍
4. കെ.എന്‍ ബാലഗോപാല്‍
5. പി.രാജീവ്
6. വി.എന്‍.വാസവന്‍
7. സജി ചെറിയാന്‍
8. വി.ശിവന്‍ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആര്‍.ബിന്ദു
11. വീണാ ജോര്‍ജ്
12. വി.അബ്ദു റഹ്‌മാന്‍

സിപിഐ
13. പി.പ്രസാദ്
14. കെ.രാജന്‍
15. ജെ.ചിഞ്ചുറാണി
16. ജി.ആര്‍. അനില്‍

17. റോഷി അഗസ്റ്റിന്‍ – കെ.സി.എം
18. കെ.കൃഷ്ണന്‍കുട്ടി – ജെ.ഡി.എസ്
19. അഹമ്മദ് ദേവര്‍കോവില്‍ – ഐ.എന്‍.എല്‍
20. ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍?ഗ്രസ്
21. എ.കെ.ശശീന്ദ്രന്‍ – എന്‍.സി.പി