Thursday, May 16, 2024
keralaNewspolitics

ബിജെപി വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.

താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലകള്‍ തോറും യോഗങ്ങള്‍ വിളിച്ചു കൂട്ടിയ സമിതിക്ക് മുന്‍പാകെ വിമര്‍ശന കൂമ്പാരമാണുണ്ടായത്. മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടതായി സമിതി റിപ്പോര്‍ട്ടില്‍ ഉണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കീഴ്ഘടകങ്ങളില്‍ നിന്നുണ്ടായതെന്നാണ് വിവരം.തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായതായും കീഴ്ഘടകങ്ങള്‍ വിമര്‍ശിച്ചു.