Monday, May 6, 2024
keralaNews

രണ്‍ജീത് ശ്രീനിവാസന്‍ കൊപാതകം :പ്രതികള്‍ക്ക് വ്യാജ സിംകാര്‍ഡ് നല്‍കിയ വാര്‍ഡ് മെമ്പര്‍ കസ്റ്റഡിയില്‍

ആലപ്പുഴ :ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പുന്നപ്ര തെക്കുപഞ്ചായത്തിലെ 12ാം വാര്‍ഡ് മെമ്പര്‍ സുല്‍ഫിക്കര്‍ കസ്റ്റഡിയില്‍. പ്രതികള്‍ക്ക് വ്യാജ സിംകാര്‍ഡ് നല്‍കിയത് സുല്‍ഫിക്കറെന്ന് പൊലീസ് പറഞ്ഞു.അതേസമയം, കൊലപാതകം നടന്ന് 90 ദിവസങ്ങള്‍ക്കകംതന്നെ കുറ്റപത്രം കോടതിയില്‍ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. കുറ്റപത്രം തയാറാക്കാനുള്ള അവസാനഘട്ട ജോലികളിലാണെന്ന് അന്വേഷണ സംഘത്തലവന്‍ ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍.ജയരാജ് നേരത്തെ അറിയിച്ചിരുന്നു.ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രണ്‍ജീത് ശ്രീനിവാസിനെ ഡിസംബര്‍ 19നു രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടില്‍ക്കയറി വധിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 28 പ്രതികളെ പിടികൂടി.