Monday, April 29, 2024
keralaNews

പ്രണയം നടിച്ച് 16-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍:പ്രണയം നടിച്ച് 16-കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. നിധീഷ് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സംഭവം വീട്ടുകാര്‍ അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.ഇതോടെ പോക്സോ നിയമപ്രകാരം നിധീഷിനെതിരെ പോലീസ് കേസെടുത്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നിധീഷിനെ റിമാന്‍ഡ് ചെയ്തു.