Sunday, May 19, 2024
keralaNewsObituarypolitics

രഞ്ജിത് ശ്രീനിനവാസന്റെ കൊലപാതകം ശരീരത്തില്‍ 20 വെട്ടുകള്‍.

ആലപ്പുഴ: ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. രഞ്ജിത്തിന്റെ ശരീരത്തില്‍ 20 വെട്ടുകളേറ്റു.                                                                                                                തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയിലാണ്. വലതുതുടയില്‍ അഞ്ച് മുറിവുകളും ഇടതുതുടയില്‍ രണ്ട് മുറിവുകളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.ഒന്നരമണിക്കൂര്‍ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടിയിലേക്ക് കടന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് വിലാപയാത്രയായി

ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടില്‍ സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതോടെ സംസ്‌കാരചടങ്ങുകള്‍ വൈകാനാണ് സാധ്യത.