Wednesday, May 15, 2024
keralaNews

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം. ആറ് ബൈക്കുകളില്‍ 12 പേര്‍ അക്രമി സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ആലപ്പുഴ : ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ആറ് ബൈക്കുകളില്‍ 12 പേര്‍ അടങ്ങുന്ന അക്രമി സംഘം ബൈക്കില്‍ ബിജെപി നേതാവിന്റെ വീട്ടിലേക്ക് പോകുന്നതും, കൃത്യത്തിന് ശേഷം മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് ഈ ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചു. പ്രധാന റോഡില്‍ നിന്നും രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് അക്രമി സംഘം കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. 12 പേരാണ് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആറ് ബൈക്കുകല്‍ലായാണ് ഇവര്‍ രഞ്ജിത്തിന്റെ വീട്ടിലേക്ക് പോയത്. 6.59 ന് ഇതുവഴിപോയ സംഘം പത്ത് മിനിറ്റിന് ശേഷം വേഗത്തില്‍ മടങ്ങിവരുന്നതും ദൃശ്യങ്ങളില്‍ കാണാം. കൃത്യത്തിന് ശേഷം പ്രധാനറോഡിലേക്ക് എത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രക്ഷപ്പെട്ടത്. മുഖം മറച്ചാണ് അക്രമി സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവരെല്ലാവരും ഹെല്‍മറ്റും തൊപ്പിയും ധരിച്ചിരുന്നു. മാസ്‌കിന് പുറമേ അക്രമികള്‍ തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അതേസമയം 12 അംഗ സംഘത്തില്‍ എട്ട് പേര്‍ ചേര്‍ന്നാണ് രഞ്ജിത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്നാണ് ദൃക്സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം.