Sunday, May 19, 2024
keralaNewsObituary

രഞ്ജിത്തിന്റെ കൊലപാതകം പ്രതീക്ഷിച്ചിരുന്നില്ല; എഡിജിപി വിജയ് സാഖറെ

ആലപ്പുഴ:ആലപ്പുഴയില്‍ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്‍(38) കൊലചെയ്യപ്പെട്ട് 11 മണിക്കൂര്‍ തികയുന്നതിനുമുന്‍പ് നഗരഹൃദയത്തില്‍ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍(45)ന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.                                                                                                                        ആലപ്പുഴ നഗരഹൃദയത്തില്‍ നടന്ന കൊലപാതകങ്ങള്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസിന്റെ വിശദീകരണം.രഞ്ജിത്ത് അത്തരത്തില്‍ അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ആലപ്പുഴ നഗരത്തില്‍നിന്ന് എട്ടുകിലോമീറ്റര്‍ മാറി ആദ്യ കൊലപാതകത്തില്‍ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതില്‍ പോലീസ് ഇന്റലിജന്‍സിന് വീഴ്ചപറ്റിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു.രണ്ട്

കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ റെയ്ഡ് ചെയ്ത് കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്ടാത്തെ ആള്‍ രഞ്ജിത്ത് കൊല്ലപ്പെടാന്‍ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തടയാമായിരുന്നു. വിജയ് സാഖറെ പറഞ്ഞു.ആദ്യ കൊലപാതകത്തിനുശേഷം മണിക്കൂറുകള്‍ കൊണ്ടു നടത്തിയ ആസൂത്രണത്തിലൂടെയാണ് ബി.ജെ.പി.യുടെ ഒ.ബി.സി. മോര്‍ച്ച നേതാവ് നഗരഹൃദയത്തിലെ വീട്ടില്‍ കൊലചെയ്യപ്പെട്ടത് പോലീസ് കരുതുന്നത്.