Saturday, May 18, 2024
keralaNews

സുനന്ദപുഷ്‌കര്‍ കേസിലെ വിധി പ്രസ്താവം മാറ്റിവച്ചു.

സുനന്ദപുഷ്‌കര്‍ കേസിലെ വിധി പ്രസ്താവം മാറ്റിവച്ചു. ശശി തരൂര്‍ എംപിക്കെതിരെ കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഉത്തരവ് പിന്നീട് പറയുമെന്ന് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ തീയതി പിന്നീടറിയിക്കും.

തരൂരിനെതിരെ കൊലപാതക കുറ്റമോ ആത്മഹത്യ പ്രേരണയോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലെന്നാണ് തരൂരിന്റെ വാദം. 2014 ല്‍ സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പ് ദില്ലിയിലെത്തുമ്പോള്‍ സുനന്ദ രോഗിയായിരുന്നുവെന്നും തരൂരിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും, തരൂരിന്റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്.