Sunday, May 19, 2024
keralaNews

യോഗ സ്വർണ്ണമെഡൽ ജേതാവ് രേവതിയെ ആദരിക്കും 

എരുമേലി: സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവും – ദേശീയ
യോഗ ഒളിമ്പ്യാഡിൽ യോഗ്യതയും  നേടിയ  എരുമേലി ചെമ്പകപ്പാറ സ്വദേശിനി രേവതി രാജേഷിനെ ആദരിക്കും. 13 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് എരുമേലി റോട്ടറി ഹാളിൽ നടക്കുന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ
ജോർജ് കുട്ടി  ഉദ്ഘാടനം ചെയ്യും. വാർഡംഗം നാസർ പനച്ചി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു , മറ്റ്  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.