Monday, May 20, 2024
keralaNewspolitics

യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി പി.സി.ജോര്‍ജ്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി പി.സി.ജോര്‍ജ്. യു.ഡി.എഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. പിണറായി വിജയന്റെ ഭരണത്തിന്റെ പോരായ്മകള്‍ പറയാന്‍ ആരുമില്ല. ജോസ് കെ മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും പി. സി.ജോര്‍ജ് പറഞ്ഞു.

അതേസമയം പാലാ സീറ്റിലുടക്കി ഇടതുമുന്നണി വിടാന്‍ എന്‍.സി.പി തയ്യാറെടുക്കുന്നു. പാലായില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. അതേ സമയം മുന്നണി വിടുന്നതിനെ ശശീന്ദ്രന്‍ പക്ഷം ശക്തമായി എതിര്‍ക്കുന്നു. മുന്നണി മാറ്റം തള്ളുമ്പോഴും പാലായില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ടിപി പീതാംബരനും മാണി സി കാപ്പനും വ്യക്തമാക്കി. ഭാവി പരിപാടി ആലോചിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരും.