Tuesday, May 14, 2024
keralaLocal NewsNews

മറ്റന്നൂര്‍ക്കര വളവ് അപകട ഭീഷണി ഉയര്‍ത്തുന്നു

 

ഇന്നുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക് .

എരുമേലി – റാന്നി സംസ്ഥാന പാതയിലെ മറ്റന്നൂര്‍ക്കര വളവ് അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാരുടെ പരാതി.ചെറിയ ഇറക്കവും,കൊടും വളവുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.കോടികള്‍ ചില വഴിച്ച് റോഡ് നിര്‍മ്മിക്കുന്നുണ്ടെങ്കിലും.

മറ്റന്നൂര്‍ക്കരയിലെ വീതി കുറഞ്ഞ പാലവും , വളവും വീതീ കൂട്ടി നേരെയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇരുവഴിക്കു നിന്നും വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രം കാണാവുന്ന തരത്തിലുള്ള വലിയ വളവാണിത്.ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

മറ്റന്നൂര്‍ക്കരയില്‍ ടിപ്പറിന്റെ പിന്നില്‍ ഇടിച്ചാണ് ബൈക്ക് യാത്രക്കാര്‍ക്കാരായ യുവാക്കള്‍ക്ക് പരിക്കേറ്റത്.കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് അപകടം ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.അപകടം നടക്കുന്ന മേഖലയായ ഇവിടെ അടിയന്തരമായി അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്ന് ഉണ്ടായ അപകടത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല .വെള്ളം ഒഴുകുന്നതായി നിർമ്മിച്ച ഓടക്ക് സ്ലാബുകൾ ഇല്ലാത്തതും റോഡിന്റെ കട്ടിംഗ് നികത്താത്തതും ഈ ഭാഗത്ത് അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു .